Powered by Blogger.

Tuesday 21 February 2017

SSLC Model Hin Exam Feb 2017 - Qn Analysis


SSLC Model Exam Hin Feb 2017 – Qn Analysis
1. ചോദ്യം11 धुआँ പുല്ലിംഗ പദവും हवा സ്ത്രീലിംഗ പദവും ആണെന്ന് അറിയാവുന്ന കുട്ടികള്‍ക്ക് മാത്രമേ ശരിയായ ഉത്തരം എഴുതാന്‍ സാധിക്കൂ.
2. ചോദ്യം 2കുട്ടികള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നതായി. വേറെ ചോദ്യം കൊടുക്കാമായിരുന്നു.
3. ഇത്തരത്തില്‍ പാഠപുസ്തകത്തിലെ ഒരുഭാഗത്തെമാത്രം ആസ്പദമാക്കി മറ്റ് ഭാഗങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കി എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷാചോദ്യം തയ്യാറാക്കപ്പെടുന്നത് ഇത് ചരിത്രത്തിലാദ്യമായിരിക്കാം. കാരണം 4, 5 യൂനിറ്റുകളെ സ്പര്‍ശിക്കുന്നേയില്ല. ആയൂനിറ്റുകള്‍ക്കായി വേറെ പരീക്ഷയുണ്ടോയെന്ന് സംശയിച്ചുപോയി. പ്രധാനമായ गुठली तो पराई है, बच्चे काम पर जा रहे हैं, जैसलमेर, बसंत मेरे गाँव का എന്നീ പാഠങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയത് അധ്യാപകരെയും കുട്ടികളെയും വല്ലാതെ അമ്പരപ്പിച്ചിരിക്കുകയാണ്.
4. ചോദ്യത്തിന്റെ പ്രിന്റിംഗ് തീരെ വ്യക്തതയില്ലാത്തതായിപ്പോയി. വെളിച്ചക്കുറവുള്ള ക്ലാസ്സ് റൂമുകളില്‍ ഇത് വായിച്ചുമനസ്സിലാക്കാന്‍ കുട്ടികള്‍ നന്നേ പ്രയാസപ്പെട്ടിരിക്കും. ഫോണ്ട് വലിപ്പം അല്‍പം വര്‍ദ്ധിപ്പിക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നാല്‍ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കപ്പെടുമായിരുന്നു.
രവി.

1 comment:

  1. രവി സർ അങ്ങയുടെ അഭിപ്രായം വളരെ ശരിയാണ്.മേലാളന്മാർക്ക് അറിയില്ലല്ലോ താഴെത്തട്ടിലുള്ള അധ്യാപകന്റെ പ്രയാസങ്ങൾ.അല്ലയോ ചോദ്യകർത്താക്കളെ പരാക്രമം കുട്ടികളിലല്ല വേണ്ടത് .

    ReplyDelete

© hindiblogg-a community for hindi teachers
  

TopBottom