Powered by Blogger.

Friday 16 October 2015

हिंदी वर्तनी का मानकीकरण

              हिंदी वर्तनी का मानकीकरण
      ഹിന്ദി എഴുതുന്നത് ഇപ്രകാരം വേണം എന്ന് ശഠിക്കേണ്ടതുണ്ടോ? എന്നാല്‍ നമുക്ക് തോന്നിയ പോലെ എഴുതാന്‍ അനുമതിയുണ്ടോ? എഴുത്തിന് എന്തിനെയാണ് നിങ്ങള്‍ ആധാരമാക്കിയത്? അധ്യാപകനെന്ന നിലയ്ക്ക് ഇത്തരം ചോദ്യങ്ങളെ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. അതായത് ഹിന്ദി അധ്യാപകരെങ്കിലും കുറഞ്ഞപക്ഷം ശരിയായ രീതിയില്‍ ഹിന്ദി എഴുതേണ്ടത് അത്യാവശ്യമല്ലേ? ഇതിന്റെയര്‍ത്ഥം അധ്യാപകര്‍ നേരായ രീതിയില്‍ എഴുതുകയും കുട്ടികളെ തോന്നിയപോലെ എഴുതാന്‍ ശീലിപ്പിക്കാമെന്നുമല്ല. ഇന്ത്യന്‍ യൂനിയന്റെയും 9 സംസ്ഥാനങ്ങളുടെയും ഭരണഭാഷയെന്ന സ്ഥാനം വഹിക്കുന്ന ഹിന്ദിയുടെ എഴുതുന്ന രീതി ഏകീകരിക്കാനായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഒരു വിദഗ്ധ സമിതി 1961 ല്‍ രൂപീകരിച്ചിരുന്നു. സമിതി ഏപ്രില്‍ 1962 ല്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.  
       സര്‍ക്കാര്‍ അംഗീകരിച്ചതും हिंदी वर्तनी का मानकीकरण എന്ന പുസ്തകത്തില്‍ ഉദാഹരണസഹിതം പ്രസിദ്ധീകരിച്ചതുമായ കാര്യങ്ങള്‍ ഹിന്ദി ബ്ലോഗംഗമായ രവി മാസ്റ്റര്‍ തന്റെ സ്വതസിദ്ധമായ രീതിയില്‍ ഒരു മികച്ച പ്രസന്റേഷനോടു കൂടി അവതരിപ്പിക്കുകയാണ്.

1 comment:

© hindiblogg-a community for hindi teachers
  

TopBottom