Powered by Blogger.

Tuesday 16 December 2014

ഉത്തര സൂചിക 10ാം ക്ലാസ്സ്

    എത്ര വിമര്‍ശനങ്ങള്‍ ഉന്നയിച്ചാലും ഉത്തര സൂചിക തയ്യാറാക്കുന്നതില്‍ ഹിന്ദി ബ്ലോഗ് ടീമംഗങ്ങള്‍ അമാന്തം കാണിക്കാറില്ല. പതിവുപോലെ രവി മാഷിന്റെ മെയിലാണ് ഇതു സംബന്ധിച്ച് ഹിന്ദി ബ്ലോഗിന്റെ മെയില്‍ ബോക്സില്‍ ആദ്യമായി വന്നത്. ഒട്ടും വൈകിക്കാതെ തന്നെ ആ ഉത്തര സൂചിക പ്രസിദ്ധീകരിക്കുകയാണ്. 
    വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ കമന്റ് ബോക്സില്‍ ലേഖനം ചെയ്യപ്പെടട്ടെ. ആവശ്യമെങ്കില്‍ രവി മാഷു തന്നെ കമന്റുകള്‍ക്ക് മറുകുറി നല്‍കുന്നതായിരിക്കും.

3 comments:

  1. അദ്ധ്യാപകര്‍ ചെയ്യാന്‍ മടിക്കുന്ന ഒരു കാര്യമാണ് ഉത്തരമെഴുതുകയെന്നത്. അവര്‍ക്ക് ചോദിക്കാനാണിഷ്ടം. കൃത്യമായി അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഒരു പോലെ സന്തോഷിപ്പിക്കുന്ന പോസ്റ്റ്. രവി സാറിനു നന്ദി.
    II Term Exam Sep X 2013 Hin Model Answer Paper എന്നതു തിരുത്തുക.

    ReplyDelete
    Replies
    1. വളരെ നന്ദി. പഴയ ഫോര്‍മാറ്റിലേക്ക് ഉത്തരങ്ങള്‍ അടിച്ചുകയറ്റിയതിന്റെ ഫലമാണ്. ഉടനെ തിരുത്തുന്നതാണ്. പിന്നെ അധ്യാപകര്‍ ഉത്തരമെഴുതാന്‍ ഇഷ്ടപ്പെടാത്തവരാണ് എന്ന് മൊത്തത്തില്‍ വലയിരുത്തുന്നില്ലെങ്കിലും ഒരു അനുഭവം ഇവിടെ വിവരിക്കാനാഗ്രഹിക്കുന്നു. 2 വര്‍ഷം മുമ്പ് കണ്ണൂര്‍ പയ്യാമ്പലം ഗവഃ ഹയര്‍ സെക്കന്ററി സ്കൂളിലെ പേപ്പര്‍ വാല്വേഷന്‍ ക്യാമ്പില്‍ വെച്ച് ഞാന്‍ പറഞ്ഞു 'നമ്മളൊക്കെ കുട്ടികളെ വല്ലാതെ കളിയാക്കുകയല്ലേ, പോസ്റ്റര്‍ ചോദ്യത്തിന്റെ ഉത്തരം നമുക്ക് (ക്യാമ്പിലെ ഒരു റൂമിലെ22 അധ്യാപകര്‍ക്ക്) എഴുതിനോക്കാ'മെന്ന്. ആരുംതന്നെ എഴുതാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, മാഷ് ഇവിടെയും RP ആകാന്‍ തുടങ്ങി എന്ന് എന്നെ കളിയാക്കുകയും ചെയ്തു. ഞാന്‍ നാണംകെട്ട് പിന്‍വലിഞ്ഞു. നിങ്ങളുടെ കമന്റ് കണ്ടപ്പോള്‍ ഒരു സംഭവം വിവരിച്ചുവെന്നേയുള്ളു. രവി.

      Delete
  2. എന്തയാലും ഉതര സൂചിക കിട്ടുംബൊല് എലുപ്പതില്ന് പപെര് നൊക്കുക മത്രമല്ല ഒരു ആത്മവിസ്സതൊദെ ഉതരങല് പരഞുകൊദുക്കാനും സാധിക്കുന്നു നന്ദി സര്

    ReplyDelete

© hindiblogg-a community for hindi teachers
  

TopBottom