Powered by Blogger.

Wednesday 24 December 2014

जल्द ही आ रहे हैं...
മികച്ചവര്‍ക്ക് കൂടുതല്‍ മിികവു നേടാനും പിന്നാക്കം നില്ക്കുന്നവരെ മുന്നോട്ടെത്തിക്കാനും സഹായകമായ വര്‍ക്ക് ഷീറ്റുകള്‍,പ്രസന്റേഷനുകള്‍,വീഡിയോപാഠങ്ങള്‍ --ജനുവരി 1 മുതല്‍

Saturday 20 December 2014

ഉത്തര സൂചിക ക്ലാസ്സ് 8



ചോദ്യപേപ്പര്‍ വിശകലനം ക്ലാസ്സ് 8


II Term Exam Dec 2014 VIII Hin Qn Analysis

1. ചോദ്യം 9ല്‍ दंगे से पीड़ित दिल्ली के परिवारवाले എന്നതുകൊണ്ട് കുട്ടികള്‍ ചോദ്യകര്‍ത്താക്കള്‍ ഉദ്ദേശിച്ചത് മനസ്സിലാക്കിയേക്കാമെങ്കിലും दंगे से पीड़ित दिल्ली के परिवारवाले എന്നത് വെറും 17 പേരല്ല എന്നാണ് പൊതുവെ മനസ്സിലാക്കാന്‍ പറ്റുന്നത്. पुरानी दिल्ली में दंगाइयों ने एक मुसलमान परिवार के सत्रह महिलाओं और बच्चों को एक घर में बंद करके ताला लगाकर आग लगा दी थी। किरण बेदी ने उनको कैसे बचाया? എന്നാക്കിയാല്‍ ചോദ്യം അല്‍പം നീളുമെങ്കിലും കൃത്യതയുണ്ടാകുന്നതിന് ഇടയാക്കും.
2. ചോദ്യം 11 संशोधन ചെയ്യാനുള്ള ചോദ്യം എട്ടാംതരം വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന വ്യാകരണബോധം പരിശോധിക്കുന്ന രീതിയിലായിരുന്നു നല്ലത്. ഉദാഹരണത്തിന് लिंग, वचन, कर्ता के अनुसार क्रिया (कर्ता---- क्रिया अन्विति) മുതയാല സംഗതികള്‍.

Wednesday 17 December 2014

ചോദ്യപേപ്പര്‍ വിശകലനം ഒന്‍പതാം തരം 2014 II Term Exam Dec 2014 IX


1. ചോദ്യം 2ല്‍ സംഭവങ്ങള്‍ പരസ്പരം ബന്ധമുള്ളവ കൊടുക്കുന്നതായിരുന്നു ഉചിതം. പാഠത്തില്‍ വരുന്ന വാക്യങ്ങള്‍ ക്രമപ്പെടുത്തുക എന്നതിലുപരി പരസ്പരബന്ധമുള്ള സംഭവങ്ങള്‍ അല്ലെങ്കില്‍ ഒരു സംഭവത്തിന്റെ വിവിധ ഘട്ടങ്ങള്‍ കൊടുക്കുന്നതായിരുന്നു കൂടുതല്‍ ഉചിതമായിട്ടുള്ളത്. ഇവിടെ കൊടുത്ത സംഭവങ്ങള്‍ പരസ്പരം ബന്ധമുള്ളവ അല്ലെന്നതാണ് വാസ്തവം.
2. ചോദ്യം 3 ല്‍ കൊടുത്തിരിക്കുന്ന സ്വഭാവ വിശേഷത छात्रों से क्रूर व्यवहार करनेवाला എന്നത് പാഠത്തിന്റെ അടിസ്ഥാനത്തില്‍ പറയാമോയെന്ന് സംശയമുണ്ട്. കാരണം പാഠത്തിലെ പ്രധാനാധ്യാപകനായ കലീറാം ജാതിയുടെ അടിസ്ഥാനത്തിലാണ് ക്രൂരമായ പെരുമാറ്റം കാണിക്കുന്നതായി കാണുന്നത്. അതുകൊണ്ട് ഇതില്‍ രണ്ടാമതായി കൊടുത്ത പോലെ എല്ലാ വിദ്യാര്‍ത്ഥികളോടും ക്രൂരമായി പെരുമാറുന്നയാളായി പറയാമെന്ന് വിശ്വസിക്കുന്നില്ല.
3. ചോദ്യം 6ല്‍ കൊടുത്തിരിക്കുന്നതുപോലെയല്ല പാഠത്തിലെ വാക്യം. പാഠത്തില്‍ നിന്ന് ഉദ്ധരണമായി ഉദ്ധരണചിഹ്നത്തോടെ കൊടുക്കുമ്പോള്‍ അതില്‍ തെറ്റുവരാതെ നോക്കേണ്ടിയിരിക്കുന്നു. പാഠപുസ്തകത്തില്‍ यों चूहड़े का यहीं पढ़ेगा... എന്നാണ് കൊടുത്തിട്ടുള്ളത്, അല്ലാതെ यह चूहड़े का यही पढ़ेगा എന്നല്ല.

Tuesday 16 December 2014

ഉത്തര സൂചിക 10ാം ക്ലാസ്സ്

    എത്ര വിമര്‍ശനങ്ങള്‍ ഉന്നയിച്ചാലും ഉത്തര സൂചിക തയ്യാറാക്കുന്നതില്‍ ഹിന്ദി ബ്ലോഗ് ടീമംഗങ്ങള്‍ അമാന്തം കാണിക്കാറില്ല. പതിവുപോലെ രവി മാഷിന്റെ മെയിലാണ് ഇതു സംബന്ധിച്ച് ഹിന്ദി ബ്ലോഗിന്റെ മെയില്‍ ബോക്സില്‍ ആദ്യമായി വന്നത്. ഒട്ടും വൈകിക്കാതെ തന്നെ ആ ഉത്തര സൂചിക പ്രസിദ്ധീകരിക്കുകയാണ്. 
    വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ കമന്റ് ബോക്സില്‍ ലേഖനം ചെയ്യപ്പെടട്ടെ. ആവശ്യമെങ്കില്‍ രവി മാഷു തന്നെ കമന്റുകള്‍ക്ക് മറുകുറി നല്‍കുന്നതായിരിക്കും.

Monday 15 December 2014

ചോദ്യപേപ്പര്‍ വിശകലനം പത്താം തരം

   ഓരോ ടേമിലും പഠിച്ചു കഴിഞ്ഞ പാഠഭാഗങ്ങളെ ആസ്പദമാക്കിയാണല്ലോ അതത് ടേര്‍മിനല്‍ മൂല്യനിര്‍ണ്ണയം നടക്കേണ്ടത്. ഈ ഒരു ധാരണയുടെ അടിസ്ഥാനത്തിലാണ് ചോദ്യ പേപ്പര്‍ തയ്യാറാക്കേണ്ടതും. എന്നാല്‍ പത്താം തരം അര്‍ദ്ധവാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ ഇതിനപവാദമാണ്.ഒന്നാം ടേമില്‍ നിന്ന് 25.5 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ കൊടുത്തപ്പോള്‍ 7.5 മാര്‍ക്കിന്റെ ചോദ്യമാണ് രണ്ടാം ടേമില്‍ നിന്ന് കൊടുത്തിരിക്കുന്നത്. തികച്ചും നിരുത്തരവാദപരം. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുക്കേണ്ട പാഠങ്ങളുടെയും മാര്‍ക്കിന്റെയും അനുപാതത്തിന് ഒരു വിലയും കല്‍പ്പിക്കാതെയാണ് ചോദ്യകര്‍ത്താക്കള്‍ ഈ മികച്ച പോദ്യപ്പേപ്പര്‍ തയ്യാറാക്കിയതെന്ന അഭിപ്രായം പരക്കെ ഉയരുമ്പോള്‍ ഹിന്ദി ബ്ലോഗിനും കണ്ണൂര്‍ കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ രവിമാഷിനും മൗനം പാലിച്ചിരിക്കാനാവില്ലല്ലോ?
   ഈ അവലോകനം പൂര്‍ണ്ണമാവണമെങ്കില്‍ നിങ്ങളുടെ ശക്തമായ അഭിപ്രായങ്ങള്‍ കൊണ്ട് കമന്റ് ബോക്സ് നിറയുക തന്നെ വേണം. അതു കാണാനെങ്കിലും ചോദ്യകര്‍ത്താക്കളും അധികാരികളും കണ്ണു തുറക്കട്ടെ.

Thursday 11 December 2014

हिंदी प्रश्न पत्र शृंखला (12) - आसरा २०१४

     അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്ക് വേണ്ടി കേരളത്തിന്റെ വിവിധ ജില്ലകളിലുള്ള അധ്യാപകര്‍ തയ്യാറാക്കിയ ചോദ്യ പേപ്പര്‍ പരമ്പരയിലെ അവസാനത്തെ ഉല്‍പ്പന്നമാണിത്. പത്താം തരത്തിലെ ഏഴാമത്തെ ചോദ്യ പേപ്പര്‍. വടകര ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീമതി. പി.കെ. ബീന ടീച്ചറാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
    ചോദ്യ പേപ്പര്‍ തയ്യാറാക്കി ഹിന്ദി ബ്ലോഗിനോട് സഹകരിച്ച എല്ലാ സുമനസ്സുകളെയും നന്ദിയോടെ സ്മരിക്കുന്നത് ബ്ലോഗ് അഡ്മിന്‍മാരല്ല, മറിച്ച് പ്രസിദ്ധീകരിച്ച മുഴുവന്‍ ചോദ്യപേപ്പറുകളും ഡൗണ്‍ലോഡ് ചെയ്ത ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ്.


हिंदी प्रश्न पत्र शृंखला (11) - आसरा २०१४

ഇന്ന് പ്രസിദ്ധീകരിക്കുന്നത് പത്താം ക്ലാസ്സിലെ തന്നെ ആറാമത്തെ മാതൃകാ ചോദ്യപേപ്പറാണ്. കണ്ണൂര്‍ കടന്നപ്പള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനും ബ്ലോഗ് അഡ്മിനുമായ രവി മാഷാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഈ ചോദ്യപേപ്പര്‍ അദ്ദേഹം തയ്യാറാക്കി അയച്ചുതന്നിട്ട് ഏകദേശം ഒരു മാസമാകുന്നു. ഇതി കൂടുതല്‍ പേരിലെത്തണം എന്ന ആഗ്രഹത്താല്‍ (അതോ അത്യാഗ്രഹമോ) മറ്റൊരു ബ്ലോഗിലേയ്ക്ക് അയച്ചു നല്കിയിരുന്നു. പരീക്ഷകള്‍ ആരംഭിക്കുന്നതിനാലും അവിടെ നിന്ന് ഇതേ ദിവസം വരെ യാതൊരു പ്രതികരണവും കിട്ടാത്തതിനാലുമാണ് ഹിന്ദി ബ്ലോഗില്‍ത്തന്നെ ഇത് പ്രസിദ്ധീകരിക്കാം എന്ന് തീരുമാനിച്ചത്. ഇതുവരെയുള്ള  നയത്തില്‍ നിന്ന് മാറി ഈ ചോദ്യപേപ്പറിന്റെ ഉത്തരമാതൃക കൂടി പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ചോദ്യപേപ്പര്‍ പ്രസിദ്ധീകരിച്ച് രണ്ടു ദിവസങ്ങള്‍ കഴിഞ്ഞ് ഈ പോസ്റ്റില്‍ത്തന്നെ ഉത്തരമാതൃകയും പ്രസിദ്ധീകരിക്കും.



उत्तर पुस्तिका

Tuesday 9 December 2014

हिंदी प्रश्न पत्र शृंखला (10) - आसरा २०१४

ഇന്ന് പ്രസിദ്ധീകരിക്കുന്നത് പത്താം ക്ലാസ്സിലെ തന്നെ അഞ്ചാമത്തെ മാതൃകാ ചോദ്യപേപ്പറാണ്. കോഴിക്കോട് വടകര ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനും ബ്ലോഗ്  ടീം അംഗവുമായ ശ്രീ. സുരേഷ് ബാബു പാറക്കലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

Monday 8 December 2014

हिंदी प्रश्न पत्र शृंखला (9) - आसरा २०१४

ഇന്ന് പ്രസിദ്ധീകരിക്കുന്നത് ഒന്‍പതാം ക്ലാസ്സിലെ രണ്ടാമത്തെ മാതൃകാ ചോദ്യപേപ്പറാണ് ദക്ഷിണ്‍ ഭാരത് ഹിന്ദി പ്രചാര സഭയുടെ കീഴിലെ പ്രചാരകയും വടകരയിലെ ഫ്രീലാന്‍സ് ഹിന്ദി അധ്യാപികയുമായ കുമാരി. പി.സി. പ്രവ്യ ടീച്ചറാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഹിന്ദി ബ്ലോഗ് ടീമിലേക്ക് ടീച്ചറിനെ സ്വാഗതം ചെയ്യുന്നു.

हिंदी प्रश्नपत्र शृंखला(8) - आसरा २०१४

ഇന്ന് പ്രസിദ്ധീകരിക്കുന്നത് ഏഴാം ക്ലാസ്സിലെ മാതൃകാ ചോദ്യപേപ്പറാണ്.കൊല്ലം പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി. യു.പി. സ്കൂളിലെ ഹിന്ദി അധ്യാപികയായ ദീപ ടീച്ചറാണ് ഈ ചോദ്യപേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത്.അഞ്ചാം ക്ലാസ്സിലെ പാഠപുസ്തകം തയ്യാറാക്കിയ സമിതിയിലെ ഒരംഗം കൂടിയായ ടീച്ചറിന് ഹിന്ദി ബ്ലോഗിന്റെ നന്ദി.

Tuesday 2 December 2014

हिंदी प्रश्नपत्र शृंखला(7) - आसरा २०१४

ഇന്ന് പ്രസിദ്ധീകരിക്കുന്ന എട്ടാം ക്ലാസ്സിലെ തന്നെ രണ്ടാമത്തെ മാതൃകാ ചോദ്യപേപ്പറാണ്. കോഴിക്കോട് വടകര മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനും ബ്ലോഗ് അഡ്മിനുമായ ശ്രീ.കെ.ജയ്ദീപാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

© hindiblogg-a community for hindi teachers
  

TopBottom