Powered by Blogger.

Saturday 29 November 2014

हिंदी प्रश्न पत्र शृंखला (6) - आसरा २०१४

ഇന്ന് പ്രസിദ്ധീകരിക്കുന്നത് പത്താം ക്ലാസ്സിലെ നാലാമത്തെ മാതൃകാ ചോദ്യപേപ്പറാണ് മലപ്പുറം പന്നിപ്പാറ ഗവ. ഹൈസ്കൂളിലെ ഹിന്ദി അധ്യപകനും ബ്ലോഗ് അഡ്മിനുമായ ശ്രീ. പി. അബ്ദുള്‍ റസാഖാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

Friday 28 November 2014

हिंदी प्रश्न पत्र शृंखला-(5) आसरा २०१४

ഇന്ന് പ്രസിദ്ധീകരിക്കുന്നത് ഒന്‍പതാം ക്ലാസ്സിലെ ഒന്നാമത്തെ മാതൃകാ ചോദ്യപേപ്പറാണ് വടകര മണിയൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീമതി. പി.ഷൈല ടീച്ചറാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കുന്നവര്‍ ഇതിന്റ മികവുകളും ഇനിയും മെച്ചപ്പെടേണ്ട മേഖലകളും കമന്റിലൂടെ അറിയിക്കുവാന്‍ ശ്രമിക്കുമല്ലോ ....?

Thursday 27 November 2014

हिंदी प्रश्नपत्र शृंखला(4) - आसरा २०१४

ഇന്ന് പ്രസിദ്ധീകരിക്കുന്നത് എട്ടാം ക്ലാസ്സിലെ ഒന്നാമത്തെ മാതൃകാ ചോദ്യപേപ്പറാണ് കൊല്ലം സ്വദേശിനിയായ ഫ്രീലാന്‍സ് ടീച്ചറും ഹിന്ദി പ്രചാരകയുമായ അനിത ടീച്ചറാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

Wednesday 26 November 2014

हिंदी प्रश्नपत्र शृंखला(3) - आसरा २०१४

ഇന്ന് പ്രസിദ്ധീകരിക്കുന്നത് പത്താം ക്ലാസ്സിലെ തന്നെ മൂന്നാമത്തെ മാതൃകാ ചോദ്യപേപ്പറാണ്. കോഴിക്കോട് വടകര മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനും ബ്ലോഗ് അഡ്മിനുമായ ശ്രീ.കെ.ജയദീപാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

Tuesday 25 November 2014

हिंदी प्रश्नपत्र शृंखला (2) - आसरा २०१४

      ഇന്ന് പ്രസിദ്ധീകരിക്കുന്നത് പത്താം ക്ലാസ്സിലെ തന്നെ മറ്റൊരു രണ്ടാം ടേം മാതൃകാ ചോദ്യപേപ്പറാണ്.മലപ്പുറം,നിലമ്പൂര്‍ ഗവ.മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ.പി.രഘുവീര്‍ രാമകൃഷ്ണനാണ് ഇത് തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത്.......

Sunday 23 November 2014

हिंदी प्रश्नपत्र शृंखला - आसरा २०१४

ഹിന്ദി ബ്ലോഗ് തിരിച്ചുവരുന്നു. തിരിച്ചു വരാന്‍ ഹിന്ദി ബ്ലോഗിന് എന്താണ് സംഭവിച്ചത്? ധാരാളം പേര്‍ ഈ ചോദ്യം ഞങ്ങളോട് ചോദിച്ചു കൊണ്ടിരിക്കുന്നു. വാസ്തവം പറഞ്ഞാല്‍ ഞങ്ങള്‍ക്കും എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല. ചില പ്രശ്നങ്ങള്‍ ബ്ലോഗില്‍ കണ്ടുതുടങ്ങിയപ്പോള്‍ത്തന്നെ പരിഹാരമാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു. ബ്ലോഗ് അഡ്മിന്‍മാരില്‍ ആരെങ്കിലും പുതിയ ഗാഡ്ജറ്റുകള്‍ ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടാകാമെന്നാണ് ആദ്യം കരുതിയത്. എല്ലാ അഡ്മിന്‍മാരും പരസ്പരം ബന്ധപ്പെട്ട് ആശയവിനിമയം നടത്തിക്കഴിഞ്ഞപ്പോള്‍ പ്രശ്നം ഗൗരവമുള്ളതാണെന്ന് തിരച്ചറിവുണ്ടായി. എന്നാല്‍ ഇതിനിടയില്‍ ഒരു അടിസ്ഥാനപാഠം മറന്നതിന്റെ ഫലം ഞങ്ങള്‍ക്ക് കിട്ടി. ബ്ലോഗില്‍ മറ്റാരുടെയോ ഇടപെടലുണ്ടന്ന് തോന്നിയപ്പോള്‍ത്തന്നെ ബ്ലോഗിന്റ പാസ്‌വേഡ് മാറ്റേണ്ടതായിരുന്നു. എന്നാല്‍ വൈകിയുദിച്ച ബുദ്ധി പ്രയോഗിക്കാന്‍ ശ്രമിച്ചപ്പോഴേയ്ക്കും ബ്ലോഗിന്റെ നിയന്ത്രണം ഞങ്ങളുടെ കൈയില്‍ നിന്ന് നഷ്ടപ്പെട്ടിരുന്നു. മാത്സ് ബ്ലോഗിലെ ഹരിമാഷ് സഹായിക്കാന്‍ ശ്രമം നടത്തി നോക്കിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടയില്‍ ഒരു വിദ്യാബ്ലോഗിന് യോജിക്കാത്ത പരസ്യങ്ങളും ഹിന്ദി ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. നിയന്ത്രണം തിരിച്ചെടുക്കാനുള്ള എല്ലാ വഴികളും പരാജയപ്പെട്ടതോടെ വായനക്കാര്‍ക്കെല്ലാം പ്രസ്തുത ബ്ലോഗ് സന്ദര്‍ശിക്കരുതെന്ന മുന്നറിയിപ്പു കൊടുക്കാനും ബ്ലോഗ് ഉപേക്ഷിക്കുക എന്ന വേദനാജനകമായ തീരുമാനം സ്വീകരിക്കുവാനും പുതിയൊരു ബ്ലോഗ് (http://keralahindiblog.blogspot.in/) തുടങ്ങുവാനും ഞങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ബ്ലോഗിന്റെ ആപത്കാലഘട്ടത്തില്‍ ഞങ്ങളെ സഹായിക്കാന്‍ മാത്സ് ബ്ലോഗിലെ ഹരിമാഷടക്കം ധാരാളം പേര്‍ മുന്നോട്ടു വന്നിരുന്നു. അവര്‍ക്കെല്ലാം നന്ദി. അറിയിപ്പു സ്വീകരിച്ച് പുതിയ ബ്ലോഗി (http://keralahindiblog.blogspot.in/) ലേക്കെത്തിയ അധ്യാപക-വിദ്യാര്‍ത്ഥി-രക്ഷാകര്‍തൃ സുഹൃത്തുക്കള്‍ക്കും നന്ദി.
     അതേ,ഹിന്ദിബ്ലോഗ്തിരിച്ചുവരുന്നു. ആ വരവ് ഞങ്ങളുടെ എല്ലാ വേദനകളെയും നിരാശയേയും പാടെ മാറ്റിക്കളയുന്നതാകണമെന്നും ഞങ്ങളുടെ ബ്ലോഗിലെ പോസ്റ്റുകളെ ആകാംക്ഷയോടെ കാത്തിരിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതാവണമെന്നും ഞങ്ങള്‍ നാല് അഡ്മിന്‍മാരും ( ജി.സോമശേഖരന്‍-കൊട്ടാരക്കര, ജയ്ദീപ്.കെ-വടകര കോഴിക്കോട്, അബ്ദുള്‍ റസാക്ക് -മലപ്പുറം, രവി.കെ-കണ്ണൂര്‍ ) തീരുമാനിച്ചിരുന്നു.തിരക്കേറിയ സമയത്തും സ്വന്തം ശാരീരികാവശതകളെപ്പോലും അവഗണിച്ചാണ് മിക്കവരും ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.ആ പ്രവര്‍ത്തനത്തിലെ ഉത്പന്നങ്ങള്‍ ഇന്നുമുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ലഭ്യാമാകും.हिंदी प्रश्नपत्र शृंखला എന്നാണ് ഇതിന് നല്കിയിരിക്കുന്ന പേര്. അതിന്റ ഫലപ്രാപ്തി നിശ്ചയിക്കേണ്ടത് അവ ഉപയോഗിക്കുന്നവരാണ്.അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കഴിയുമെങ്കില്‍ ഉത്തരങ്ങളും(അത്യാഗ്രഹമല്ലെന്ന് വിചാരിക്കുന്നു..) കൂട്ടിച്ചേര്‍ത്ത് ഇവയെ മെച്ചപ്പെടുത്താനും പിന്തുണനല്കാനും അഭ്യര്‍ത്ഥിക്കുന്നു...
      ഇന്ന് പ്രസിദ്ധീകരിക്കുന്നത് പത്താം ക്ലാസ്സിലെ രണ്ടാം ടേം മാതൃകാ ചോദ്യപേപ്പറാണ്. കൊട്ടാരക്കര സദാനന്ദപുരം ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനും ബ്ലോഗ് അഡ്മിനുമായ ശ്രീ.ജി.സോമശേഖരനാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.......

Monday 3 November 2014

साधना

ഭജനം പൂജനമാരാധനയും സാധനയും ഹേ നിര്‍ത്തുക സാധോ
നിജദേവാലയ മൂലയിലെന്തിനിരിക്കുന്നു നീ രുദ്ദകവാടം
നിഭൃദമിരുട്ടില്‍ നിഗൂഢമിരുന്നേ നീ ധ്യാനിക്കും ദൈവമതവിടെ
നിലകൊള്‍വീല നിമിലിത ലോചനമൊന്നു തുറക്കൂ നന്നായ് നോക്കൂ...
रबीन्द्रनाथ टागोर की 'साधना' कविता का मलयालम अनुवाद।
महाकवि जी.शंकर कुरुप्पु की उज्वल रचना। वी.के.एस.जी का स्वर्गीय आलाप !!!
धऩ्यवाद - युवोग,मातृभूमि

Sunday 2 November 2014

നിരന്തരമൂല്യനിര്‍ണ്ണയത്തില്‍ നിന്ന് നിരന്തരവിലയിരുത്തലിലേയ്ക്ക്

ഹൈസ്കൂള്‍ ക്ലാസ്സുകളിലെ നിരന്തരമൂല്യ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി നടന്നുകൊണ്ടിരിക്കുകയാണല്ലോ? പരിശീലനം ആരംഭിച്ച ഘട്ടത്തില്‍ എല്ലാ ഹൈസ്കൂളധ്യാപകര്‍ക്കും പരിശീലനം ലഭ്യമാകുന്ന കാര്യം സംശയമായിരുന്നു ഈ സാഹചര്യത്തില്‍ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ ഭാഷാവിഷയങ്ങളിലെ നിരന്തരവിലയിരുത്തല്‍ എങ്ങനെ എന്നതിനെക്കുറിച്ച് ഒരു ലേഖനം അധ്യാപകരെ സംബന്ധിച്ച് വളരെ പ്രയോജനകരമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നി. തുടര്‍ന്ന് മലയാളത്തിന്റെ എസ്.ആര്‍.ജി.പരിശീലനത്തില്‍ പങ്കെടുത്ത കുഴിമതിക്കാട് ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ശ്രീ.അജി സാറിനോട് അങ്ങനെയൊരു ലേഖനം തയ്യാറാക്കാമോ എന്നാരാഞ്ഞു. എന്നത്തേക്ക് വേണം എന്നായിരുന്നു മറുചോദ്യം. രണ്ടു ദിവസത്തിനകം കിട്ടിയാല്‍ നന്ന് എന്ന് പറയുകയും കൃത്യം രണ്ടാം ദിവസം വിളിക്കുകയും ചെയ്തു. ലേഖനം തയ്യാര്‍,പക്ഷേ ഒന്നുകൂടി മെച്ചപ്പെടുത്താമെന്ന തോന്നലുണ്ടന്നായിരുന്നു മറുപടി. അങ്ങനെ ഒരാഴ്ച കൂടി കാലാവധി നീണ്ടു. കാത്തിരിപ്പ് വെറുതെയായില്ല എന്ന് ലേഖനം കൈയിലെത്തിയപ്പോള്‍ മനസ്സിലായി. വിലയിരുത്തല്‍ സോഴ്സ്ബുക്കിലുള്ള നിരന്തര വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിച്ച്,എന്നാല്‍ സമഗ്രമായി പ്രതിപാദിക്കുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്.നിരന്തര വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആധികാരികരേഖ എസ്.സി.ഇ.ആര്‍.ടി.തയ്യാറാക്കി നല്കിയ 'വിലയിരുത്തല്‍ സോഴ്സ്ബുക്ക്' തന്നെയാണെന്നത് മറക്കരുത്.. രേഖപ്പെടുത്തലിന്റെ വൈഷമ്യങ്ങളെ ലഘൂകരിച്ചേക്കാവുന്ന ഒരു മാതൃകാ ഫോമും ഇതോടൊപ്പം നല്കിയിട്ടുണ്ട് അതിനെ മെച്ചപ്പെടുത്തേണ്ടതുണ്ടെങ്കില്‍ അതിനും ചര്‍ച്ചയിലുടെ ഉപായം കണ്ടെത്തണം. ഇതെന്നു വായിച്ചു നോക്കൂ.. എന്തു തോന്നുന്നു എന്ന് നിങ്ങള്‍ തന്നെ പറഞ്ഞുകേള്‍ക്കാന്‍ ഞങ്ങളോടൊപ്പം അജിസാറും കാത്തിരിക്കുന്നു. ലേഖനത്തിലേക്ക്....

Saturday 1 November 2014

വിദ്യാഭ്യാസ അവകാശനിയമം

ലേഖനത്തിന്റെ ഒടുവില്‍ PDF രൂപം ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്
എന്താണ് ഈ വിദ്യാഭ്യാസ അവകാശനിയമം.(The Right of Children to free and compulsory education bill 2008)  ?
ആറു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമാക്കുന്നതാണ്‌ വിദ്യാഭ്യാസ അവകാശനിയമം. (The Right of Children to free and compulsory education bill 2008).2008ല്‍ പാര്‍ലമെന്റില്‍ ഈ ബില്‍ അവതരിപ്പിക്കപ്പെട്ടു. 2009 ആഗസ്‌ത്‌ 26ന്‌ രാഷ്‌ട്രപതി ഒപ്പുവെച്ചതോടെ നിയമമായി. 2010 ഏപ്രില്‍ 1 മുതല്‍ രാജ്യത്ത്‌ പ്രാബല്യത്തില്‍ വരികയും ചെയ്‌തു.6 വയസ്സിനും 14 വയസ്സിനും മദ്ധ്യേയുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിന് അവകാശമുണ്ട്. ഇത് ഭരണഘടനയുടെ 21 എ വകുപ്പ് 86-ാമത് ഭരണഘടനാഭേദഗതി പ്രകാരം കൂട്ടിച്ചേര്‍ത്തതാണ്. ഈ ഭേദഗതി വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന് പ്രാമുഖ്യം നല്‍കുന്നു. എല്ലാ സര്‍ക്കാര്‍ സ്കൂളുകളും മാനേജ്മെന്‍റ് കമ്മിറ്റികള്‍ (SMC) മേല്‍നോട്ടം വഹിക്കുന്നതുമായ സ്കൂളുകളും കുട്ടികള്‍ക്ക് സൗജന്യമായ വിദ്യാഭ്യാസം പ്രധാനം ചെയ്യേണ്ടതാണ്. സ്വകാര്യ സ്കൂളുകള്‍ മൊത്തം കുട്ടികളില്‍ ചുരുങ്ങിയത് 25 % പേര്‍ക്കെങ്കിലും യാതൊരുവിധ ഫീസും ഈടാക്കാതെ പ്രവേശനം നല്‍കേണ്ടതാണ്.
കുട്ടിയെ ശാരീരിക പീഡനം ഏല്‍പിക്കുകയോ, പുറത്താക്കുകയോ, തടഞ്ഞു വയ്ക്കുകയോ ചെയ്യുന്നതും അധ്യാപകരെ സെന്‍സന്‍സ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി, ദുരന്തനിവാരണം എന്നിവയൊഴികെ മറ്റു വിദ്യാഭ്യാസേതര കാര്യങ്ങള്‍ക്ക് നിയോഗിക്കുകയോ ചെയ്യുന്നതും ഈ ബില്ല് തടയുന്നു. അംഗീകാരമില്ലാതെ സ്കൂള്‍ നടത്തുന്നത് നിയമനടപടികള്‍ക്ക് വിധേയമാകുന്നതാണ്.
വിദ്യാഭ്യാസ അവകാശനിയമം 2009

उलझनों को सुलझें...2


പത്താം ക്ലാസ്സിലെ പാഠഭാഗങ്ങങ്ങളുമായി ബന്ധപ്പെട്ട വിഷമസന്ധികള്‍ അഥവാ ഹാര്‍ഡ്സ്പോര്‍ട്ടുകളെക്കുറിച്ചുള്ള പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് ഒരാഴ്ച തികയുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത ചര്‍ച്ച ഉണ്ടായില്ല എന്ന ഖേദം ഹിന്ദി ബ്ലോഗിനുണ്ട്. ഒന്‍പതാം ക്ലാസ്സിലെ പാഠ പുസ്കകത്തെ ആധാരമാക്കിയുള്ള ഈ പോസ്റ്റ്  തയ്യാറാക്കി തന്ന രഘു സാറിനുള്ള നന്ദി അറിയിച്ചുകൊണ്ട് ഇത് പ്രസിദ്ധീകരിക്കുന്നു..

उलझनों को सुलझें...3


शंका समाधान
VIII

(2013-14) പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങളും മാതൃകാ ഉത്തരങ്ങളും


 ശ്രീ. രവി എം
എച്ച്.​എസ്.എ, ജി.എച്ച്.എസ്.എസ്,
കടന്നപ്പള്ളി, കണ്ണൂര്‍ ജില്ല തയ്യാറാക്കിയ
കഴിഞ്ഞ വര്‍ഷത്തെ(2013-14) 
പാദവാര്‍ഷിക പരീക്ഷയുടെ മാതൃകാ ഉത്തരങ്ങള്‍

ചോദ്യപേപ്പര്‍ 2013-14
X
ഉത്തരമാതൃകകള്‍ 2013-14
X

പരീക്ഷാ മാതൃകാ ചോദ്യപേപ്പറുകള്‍,സഹായസാമഗ്രികള്‍


MODEL QUESTION PAPER STD VIII HINDI BLOG
MODEL QUESTION PAPER STD IX HINDI BLOG
MODEL QUESTION PAPER STD IX SUNNY SIR
TEACHER,NMEMHSS KAITHAKKUZHY,
KOLLAM
MODEL QUESTION PAPER STD IX
    DEEPTHI .M
    STUDENT IXC GHSS RAVANESHWAR KASARAGOD (DT)
MODEL QUESTION PAPER STD X HINDI BLOG
MODEL QUESTION PAPER STD X(ഈ ലിങ്ക് ഉടന്‍ നല്കാന്‍ ശ്രമിക്കുന്നതാണ്) HINDI BLOG
MODEL QUESTION PAPER STD X 
SUNNY SIR
TEACHER,NMEMHSS KAITHAKKUZHY,
KOLLAM


SSLC MODEL QUESTION BANK UNIT 1 DIET KASARGODE


SSLC MODEL QUESTION BANK UNIT II DIET KASARGODE
ARUNDAS
H.S.A,.GHSS NANNIYODE
PALAKKADU

എട്ടാം ക്ലാസ്സ് ഹിന്ദി ഉത്തരമാതൃക,ചോദ്യപേപ്പര്‍,ഉത്തരസൂചിക


IHSS Iringannur,Vatakara,Kozhiukode ലെ അദ്ധ്യാപകനായ ശ്രീ സുരേഷ്ബാബു മാഷ്  തയ്യാറാക്കി അയച്ച എട്ടാം ക്ലാസ്സിന്റ വിശദമായ ഉത്തരങ്ങള്‍ ഞങ്ങള്‍ ആഹ്ലാദത്തോടെ പ്രസിദ്ധീകരിക്കുന്നു.പരീക്ഷ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഈ ഉത്തരങ്ങള്‍ തയ്യാറാക്കി അയച്ചു തരാന്‍ അദ്ധേഹം കൃത്യമായ ഒരാസൂത്രണം തീര്‍ച്ചയായും നടത്തിയിരിക്കണം. വെറുതെ ഉത്തരങ്ങള്‍ തയ്യാറാക്കി അയയ്ക്കുകയല്ല അദ്ധേഹം ചെയ്തത്.ചോദ്യപേപ്പര്‍,SSA തയ്യാറാക്കിയ ഉത്തരസൂചിക എന്നിവ കൂടി അദ്ധേഹം സ്കാന്‍ ചെയ്ത് ഇതോടൊപ്പം ചേര്‍ത്തുവച്ചിട്ടുണ്ട്.കഴിവുള്ള,കാമ്പുള്ള കൂടുതല്‍ പേര്‍ ബ്ലോഗിനൊപ്പം ചേരുമ്പോള്‍ ബ്ലോഗിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേയ്ക്ക് കൂടുതല്‍ അടുക്കാന്‍ സാധിക്കും.സുരേഷ്ബാബു മാഷിന് ഹിന്ദി ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍! ഒപ്പം തന്നെ കൂടുതല്‍ പേര്‍ക്ക് ഇത് പ്രചോദനമാകട്ടെ എന്നാഗ്രഹിക്കുകയും ചെയ്യുന്നു.
ഇവ ഒരദ്ധ്യാപകന്റെ കാഴ്ചപ്പാടിലുള്ള ഉത്തരങ്ങളാണ്. ഒന്‍പതാം ക്ലാസ്സിലേയ്ക്ക് ഒരു വിദ്യാര്‍ത്ഥിനിയുടെ ചോദ്യപേപ്പര്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ നമുക്ക് അവരുടെ കാഴ്ചപ്പാടിലുള്ള ഉത്തരങ്ങളും എന്തു കൊണ്ട് പ്രസിദ്ധീകരിച്ചുകൂടാ?
ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു...
സുരേഷ്ബാബു മാഷുടെ ഉത്തരങ്ങള്‍

Downloads:
നന്ദിയോട് (പാലക്കാട്) സ്കൂളിലെ അരുണ്‍ദാസ് മാഷുടെ ഉത്തരങ്ങള്‍

Downloads:
രവി മാഷിന്റെ ഉത്തരങ്ങള്‍

Downloads:

I Term. Exam. Aug. 2014 X Hin. Qn. Analysis

1. ചോദ്യം 3ന് कोष्ठक से घटनाएँ चुनकर सही क्रम से खाली स्थानों की पूर्ति करें എന്നായിരുന്നു ഉചിതം. ഇതിലെ മൂന്നാമത്തെ വരിയിലെ कई महीनों बाद എന്നത് പാഠപുസ്തകത്തിലേതു പേലെ कोई महीने भर बाद എന്നു തന്നെ വേണ്ടിയിരുന്നു. (അര്‍ത്ഥവ്യത്യാസം ശ്രദ്ധിക്കുമല്ലോ?)
2. ചോദ്യം 8ന് 'अपनी शुभ्र त्वचा बैंगनी हो जाने के दुख में नदी डायरी लिखती है' വേണ്ടത്ര ഉചിതമായി തോന്നിയില്ല. കുട്ടികള്‍ ഉത്തരമെഴുതാന്‍ പ്രയാസപ്പെട്ടേക്കാം.

പത്താം ക്ലാസ്സ് ഹിന്ദി ഉത്തരമാതൃക,ചോദ്യപേപ്പര്‍

നിറഞ്ഞ സന്തോഷത്തോടെയാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.നമ്മുടെ ബ്ലോഗ് അഡ്മിന്‍മാരിലൊരാള്‍ കൂടിയായ രവിമാഷോടൊപ്പം രണ്ട് അദ്ധ്യാപകര്‍ കൂടി മാതൃകാ ഉത്തരങ്ങളുമായി ഇന്ന് നമ്മോടൊപ്പെമുണ്ട്. കോഴിക്കോട്,വടകര ഇരിങ്ങന്നൂര്‍ IHSS ലെ സുരേഷ്ബാബുമാഷും പാലക്കാട് നന്ദിയോട് GHSS ലെ അരുണ്‍ദാസ് മാഷും. ഇരുവരുടെയും രചനകള്‍ മുന്‍പ് പ്രസിദ്ധപ്പടുത്തിയിട്ടുണ്ടങ്കിലും പരീക്ഷാ തിരക്കുകള്‍ക്കിടയിലെ പ്രസിദ്ധീകരണമായിരുന്നതിനാല്‍ ഒരു പരിചയപ്പെടുത്തല്‍ സാദ്ധ്യമായിരുന്നില്ല. ആയതിനാല്‍ ഹിന്ദി ബ്ലോഗ് കുടുംബത്തിലേക്ക് ഇരുവരേയും ഇപ്പോള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.ഈ മൂന്ന് ഉത്തരമാതൃകകളും അയച്ചു കിട്ടിയ അതേ രൂപത്തിലാണ് പ്രസിദ്ധീകരിക്കുന്നത്. വായിക്കുന്നവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ടാകാം,ഉണ്ടാകണം,ആ അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും വേണം.ഒരു പൊതുചര്‍ച്ചയിലേയ്ക്ക് ഏവരേയും ക്ഷണിക്കുന്നു....

ഒന്‍പതാം ക്ലാസ്സ് ഹിന്ദി ഉത്തരമാതൃക


അരുണ്‍ദാസ് മാഷിന്റെ ഉത്തരങ്ങള്‍


Downloads:

രവി മാഷിന്റെ ഉത്തരങ്ങള്‍


Downloads:

© hindiblogg-a community for hindi teachers
  

TopBottom