Powered by Blogger.

Sunday 15 September 2013

ഉത്തര സൂചിക - ചര്‍ച്ച

അദ്ധ്യാപകര്‍ മൂല്യ നിര്‍ണയത്തിന് വേണ്ടി മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ ഉത്തര സൂചികയ്ക്ക് കാത്തിരിക്കുകയാണ് എന്ന അഭിപ്രായം ഹിന്ദിബ്ലോഗിനില്ല. എങ്കിലും അവര്‍ സ്വയം കണ്ടെത്തുന്ന ഉത്തര സൂചികയെ,മറ്റൊരു സൂചികയുമായി ഒരു താരതമ്യം ചെയ്യാനും സ്വന്തം മികവും പിഴവും തിരിച്ചറിയാനം എല്ലാ നല്ല അദ്ധ്യാപകരും ശ്രമിക്കാറുണ്ട് എന്നതാണ് വസ്തുത. ഓരോ പരീക്ഷയും കഴിയുന്ന മുറക്ക് രാത്രിയും പകലുമെന്ന ഭേദമില്ലാതെ ഒറ്റയിരുപ്പിന് വിശകലനങ്ങളും ഉത്തരങ്ങളെഴുതിത്തന്ന നമ്മുടെ ബ്ലോഗ് അഡ്മിന്‍ കൂടിയായ കണ്ണൂര്‍ കടന്നപ്പള്ളി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ശ്രീ.രവി മാഷിനോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക! ഇത്തരം അധ്യാപകരുടെ നിസ്വാര്‍ത്ഥമായ സേവനമനസ്ഥിതിയാണ് ഹിന്ദി ബ്ലോഗിന്റെ ശക്തി.ബ്ലോഗില്‍ ജോയിന്‍ ചെയ്തവര്‍ക്കും (അതെങ്ങിനെ എന്നറിയാന്‍ ഇവിടെ ക്ലിക്കുക) ചോദ്യപേപ്പറുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നവര്‍ക്കും ഉത്തരമാതൃകകള്‍ നേരത്തേ തന്നെ നേരിട്ടയച്ചുകൊടുത്തിരുന്നു. ധാരാളം പേര്‍ അവരുടെ മെയില്‍ ഐഡികള്‍ തെറ്റായാണ് ഫോമില്‍ ടൈപ്പു ചെയ്തിരുന്നത്. അവരില്‍ പലരും പരിഭവത്തോടെ വിളിക്കുകയും ചെയ്തു. രജിസ്റ്റര്‍ ചെയ്യുന്ന സുഹൃത്തുക്കള്‍ ശ്രദ്ധകാട്ടുക എന്നതുമാത്രമാണ് പരിഹാരം. എങ്കിലും ഇത്തവണത്തേക്കുകൂടി മാത്രം ഉത്തരമാതൃകകള്‍ പൊതുവായി പ്രസിദ്ധീകരിക്കുന്നു. (താഴെയുള്ള ലിങ്കുകളില്‍ നിന്ന് അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം..)
എന്നാല്‍ ഇത്തരം ഉദ്യമങ്ങള്‍ അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കണമെങ്കില്‍ നമ്മുടെ സുഹൃത്തുക്കള്‍ മൗനത്തിന്റെ വാത്മീകത്തില്‍ നിന്ന് പുറത്തിറങ്ങിയേ മതിയാകൂ..ഈ ഉത്തരമാതൃകകളെ ചര്‍ച്ചകളിലൂടെ മെച്ചപ്പടുത്താനും തിരിച്ചറിവുകള്‍ പങ്കുവെയ്ക്കുവാനും നിങ്ങളേവരെയും ക്ഷണിക്കുന്നു. അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍,ഹിന്ദിഭാഷയെ സ്നേഹിക്കുന്നവര്‍ തുടങ്ങി ആര്‍ക്കും അഭിപ്രായം പറയാം. കൊള്ളാം,നല്ലത്,നല്ല ഉദ്യമം,good effort,thank you ശൈലിയിലുള്ള കമന്റുകള്‍ ഒഴിവാക്കിയാല്‍ നന്ന്. ഉത്തരമാതൃകകള്‍ വായിച്ചു നോക്കി ,ഒരു സജീവ ചര്‍ച്ചക്കായി ഏവരേയും ക്ഷണിക്കുന്നു.

8,9,10 hindi model answers


No comments:

Post a Comment

© hindiblogg-a community for hindi teachers
  

TopBottom