Powered by Blogger.

Thursday 11 July 2013

നിരന്തര മൂല്യനിര്‍ണയം

ഹിന്ദി അദ്ധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍

           നിരന്തര മൂല്യനിര്‍ണയം: അദ്ധ്യാപകര്‍ക്കുള്ള രണ്ട് ദിവസത്തെ പരിശീലനം ജൂലൈ 15 മുതല്‍ 30 വരെ എന്ന വാര്‍ത്ത അദ്ധ്യാപകര്‍ ഏറെ പ്രതീക്ഷിക്കുന്നതാണ് എന്ന് കരുതുന്നു. ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി നിരന്തര മൂല്യനിര്‍ണയവുമായി അദ്ധ്യാപകര്‍ക്കുള്ള രണ്ട് ദിവസത്തെ പരിശീലനം നടത്താന്‍  തീരുമാനിക്കാനിടയായ സാഹചര്യം എന്തോ ആവട്ടേ!  കഴിഞ്ഞ ഒരു വര്‍ഷം മോണിറ്ററിംഗ് നടക്കാത്തതു കൊണ്ടാണ് എന്ന് കുറ്റപ്പെടുത്തിയാലും, പത്താം ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അദ്ധ്യാപകന്റെ മനസ്സില്‍ തീയാണ് പുകയുന്നത്. അവര്‍ക്കിതു വരെ നിരന്തര മൂല്യനിര്‍ണയത്തിനാവശ്യമായ സി.ഇ. വര്‍ക്കുകള്‍ തുടങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല. എന്തൊക്കെയോ മാറ്റം വരുന്നു എന്നല്ലാതെ, എന്താണ് ആ മാറ്റം എന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയാതെ സഹാദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും മുന്പില്‍ ചൂളുകയാണ്.  ഈ ഊരാക്കുടുക്കിന് പരിഹാരമാവാന്‍ പോകുന്നു എന്ന വാര്‍ത്തയാണ്. പരിശീലനം ജൂലൈ 15 മുതല്‍ 30 വരെ എന്ന വാര്‍ത്ത. പരിശീലനം ജൂലൈ 15,16,17,18, 22,23,24,25,29,30 തീയതികളില്‍ 5 ബാച്ചുകളിലായി നടത്താനാണ് ഉദ്ദേശം എന്നറിയുന്നു. കുട്ടികള്‍ക്ക് പഠനസമയം നഷ്ടപ്പെടാത്ത രീതിയില്‍ ക്രമീകരണം നടത്തുവാണ് ഉദ്ദേശിക്കുന്നത്. സി സി ഈ വിഷയത്തില്‍ ഹിന്ദി അദ്ധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹിന്ദി ബ്ലോഗ് ഉദ്ദേശിക്കുന്നു. ധാരാളം അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകാരപ്പെടാനിടയുള്ള ഈ ചര്‍ച്ചയിലേക്ക് സുമനസ്സുകളായ സന്ദര്‍ശകരെ ക്ഷണിക്കുന്നു.അദ്ധ്യാപകര്‍ ഹിന്ദി ടെക്സ്റ്റ് ബുക്ക്, ഹാന്റ് ബുക്ക്, സോഴ്സ് ബുക്ക് (Source book on Assessment 2011) എന്നിവ നിര്‍ബന്ധമായും കൊണ്ടു പോവണം. Hindi Source book on Assessment 2011ന്റെ ഏതാനും പേജുകള്‍ നോക്കൂ..

No comments:

Post a Comment

© hindiblogg-a community for hindi teachers
  

TopBottom