Powered by Blogger.

Sunday 28 July 2013

दिनाचरण से सतत आकलन की ओर

प्रेमचंद जयंति पर विशेष   Updated 2 - Click image to download.
        ജൂണില്‍ എല്ലാ ക്ളബ്ബുകളുടേയും സമുചിതമായ ഉദ്ഘാടനങ്ങള്‍ സ്കൂളുകളില്‍ നടക്കുമ്പോള്‍ നമ്മള്‍ ഹിന്ദിക്കാര്‍ക്കെങ്ങനെ അടങ്ങിയിരിക്കാനാവും. നമ്മളും തുടങ്ങിയിട്ടുണ്ടാവും ഒരെണ്ണം. ഉദ്ഘാടനവും സമാപനവും മിക്കപ്പോഴും ഒരേ വേദിയില്‍ എന്നതായിരിക്കും പലപ്പോഴും ഈ ക്ലബ്ബിന്റെ അവസ്ഥ. പരിസ്ഥിതി, വിദ്യാരംഗം, സയന്‍സ്, സാമൂഹ്യം, ചരിത്രം, ഐ.ടി, ഗണിതം എന്നിങ്ങനെ അംഗീകരിക്കപ്പെട്ട ക്ലബ്ബുകളില്‍ അംഗത്വമെടുത്ത മിടുക്കന്മാര്‍ ആ പേരുപറഞ്ഞ് ഒഴിഞ്ഞു മാറിക്കളയുമ്പോള്‍ ചില ഹതഭാഗ്യന്മാരെ പിടികൂടി ചില രേഖപ്പെടുത്തലുകള്‍ നടത്തി വയ്ക്കും. അംഗീകരിക്കപ്പെട്ട ക്ലബ്ബല്ലാത്തതിനാല്‍ ചില സ്കൂളുകള്‍ ഇതിനൊന്നും മുതിരാറുതന്നെയില്ല. എന്തേ ഇതൊക്കെ ഇങ്ങനെ... എന്ന് പരിതപിക്കുന്ന ചിലരെങ്കിലും ഹിന്ദിഅദ്ധ്യാപകര്‍ക്കിടയില്‍ ഉണ്ടാവില്ലേ? ഹിന്ദിക്ക് ഒന്നും ഉണ്ടായില്ലല്ലോ എന്ന് ദു:ഖിക്കുന്ന ചില കുട്ടികളെങ്കിലും ഉണ്ടാവില്ലേ? തീര്‍ച്ചയായും ഉണ്ടാകും. സജീവമായിത്തന്നെ ഹിന്ദി ക്ലബ്ബിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുകയും അതിനായി പുതു വഴികള്‍ നിരന്തരം അന്വേഷിക്കുകയും ചെയ്യുന്ന നിരവധി സ്കൂളുകള്‍ നമുക്കിടയിലുണ്ട് എന്ന തിരിച്ചറിവാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഫോണിലൂടെയും ഈ-മെയില്‍ സന്ദേശങ്ങളിലൂടെയും ഞങ്ങളെ സമീപിക്കുന്ന അദ്ധ്യാപകര്‍ ഞങ്ങളിലുണ്ടാക്കിയത്.ദിനാചരണങ്ങള്‍ വിഷയമാക്കി പോസ്റ്റുകള്‍ എന്ന ആശയത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. പ്രേംചന്ദ് ജയന്തിദിനത്തില്‍ ആ മഹാസാഹിത്യകാരനെ കുട്ടികളിലേക്ക് പതിവ് യാന്ത്രികരീതികളില്‍ നിന്ന് മാറി കൃത്യമായി ആസൂത്രണം ചെയ്ത പ്രവര്‍ത്തങ്ങളിലൂടെ എങ്ങനെയെത്തിക്കാം എന്ന അന്വേഷണമായിരുന്നു കൂടുതലും.പെരിന്തല്‍മണ്ണയില്‍ നിന്ന് മനോജ്മാഷുടെ ഇടപെടല്‍ പോസ്റ്റിന് ദിശാബോധവും കൂടുതല്‍ തെളിച്ചവും നല്കി. s.v.രാമനുണ്ണി മാഷുടെ  സുജനിക ബ്ലോഗിലെ ആശയങ്ങളും വളരെ സഹായകമായി.പോസ്റ്റിലേക്ക്.......
മുന്‍കൂട്ടി ആലോചിച്ച് വയ്ക്കാക്കാവുന്ന ചില സംഗതികള്‍
  1. സ്കൂള്‍ തല വാര്‍ഷികാസൂത്രണത്തില്‍ ക്ളബിന്റ അജണ്ട ശ്രദ്ധാപൂര്‍വം ഉള്‍പ്പെടുത്തി സാധ്യമായ ചില ലക്ഷ്യങ്ങള്‍ നിശ്ചയിക്കാം.
  2. സ്കൂളില്‍ പൊതുവായ ക്ളബ്ബിനൊപ്പം ഓരോ ക്ളാസിലും ഉപക്ളബ്ബുകള്‍ ഉണ്ടാക്കാം. എല്ലാ കുട്ടികള്‍ക്കും ക്ളബ്ബനുഭവങ്ങള്‍ കിട്ടുന്ന രീതിയില്‍..
  3. സാധ്യമായ രീതിയില്‍ ഓരോക്ളാസിലും ചെയ്തുതീര്‍ക്കാവുന്ന ചില ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാം. ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തി ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കാം 
  4. ഭാഷാക്ളാസുകളിലെ നോട്ടിസ്, പോസ്റ്റര്‍... തുടങ്ങിയ ക്ളാസ് റൂം പ്രവര്‍ത്തനങ്ങള്‍ ക്ളബ്ബുമായി വിളക്കിച്ചേര്‍ക്കാം 
  5. ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ ഓരോ ക്ലാസ്സ് മുറികളിലും സ്കൂളില്‍ പൊതുവായും ബുള്ളറ്റിന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാം.
  6. ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള CE മൂല്യനിര്‍ണ്ണയം തീരുമാനിക്കാം. (ആഗസ്ത് മാസത്തിലെ C E പരിശീലന വേളയില്‍ ചര്‍ച്ച ചെയ്തുകൊള്ളൂ....) 
പ്രേംചന്ദ് ജയന്തി
        ഒന്‍പതാം ക്ലാസ്സിലെ ഹിന്ദി പാഠപുസ്തകത്തില്‍ ആദ്യ പാഠമായിത്തന്നെ പ്രേംചന്ദിന്റ ഗോദാനം (गोदान) എന്ന നോവലിന്റെ ഒരു ഭാഗം പഠിക്കാനുണ്ടല്ലോ. ജൂലായ് മാസം 31 അദ്ദേഹത്തിന്റ ജന്മദിനമാണ്. ആ മഹാസാഹിത്യകാരനെ കുട്ടികളിലേക്ക് കുറേക്കൂടി ആഴത്തില്‍ എത്തിക്കാനായി പ്രസ്തുത ദിവസം ചില പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ശ്രമിക്കാം.
പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടേണ്ട രീതി
  • സംഘാടകസമിതി രൂപീകരണം.
  • ശാസ്ത്രീയമായ ആസൂത്രണം.
  • അസംബ്ലിയില്‍ വിശദാംശങ്ങള്‍ അറിയിക്കല്‍.
  • തയ്യാറെടുപ്പുകള്‍- നോട്ടീസ്, പോസ്റ്റര്‍, ബാനര്‍, വീഡിയോ, മറ്റ് സജ്ജീകരണങ്ങള്‍.
  • പരമാവധി കുട്ടികള്‍ക്ക് പങ്കെടുക്കാനുള്ള അവസരവും ആവേശവും സൃഷ്ടിക്കല്‍. 
പ്രവര്‍ത്തനം - ഒരു മാതൃക
മലപ്പുറം ആനമങ്ങാട് ഗവ.ഹയര്‍സെക്കന്ററിസ്കൂളിലെ ഈ മാതൃക കാണൂ 
 (നന്ദി:മനോജ്   മാഷ്)

प्रेमचंद जयंती, जुलाई 31 और निधन का दिन, अक्तुबर 8 
      अब हिंदी-बंधुओं को मौका मिलता है, प्रेमचंद जयंती (जुलाई 31) मनाने का। एक बैठक में प्रेमचंद के बारे में चलानेवाले एक भाषण के साथ यह हम संपन्न कर सकते हैं। पर इससे क्या फायदा मिलेगा? एक महीने के बाद उनके निधन का दिवस (अक्तूबर 8) भी आता है।
      प्रेमचंद जैसे महान साहित्यकार के व्यक्तित्व एवं कृतित्व और उनके जीवन-संदेश को नई पीढ़ी तक पहुँचाने का ऐसा अवसर अन्यत्र कहाँ मिलेगा? जयंती से शुरू होकर निधन का दिवस तक चलनेवाली प्रक्रियाएँ क्यों न तैयार करें।
इसके लिए कई आशय/धारणाएँ तय कर सकते हैं। जैसे -
  • प्रेमचंद आम-साधारण जनता का कथाकार है।
  • प्रेमचंद की रचनाओं में हाशिए पर छोड़े गए लोगों की वास्तविक दशा का चित्रण हुआ है।
  • देहाती भाषा को साहित्य में प्रमुख स्थान का प्रयास प्रेमचंद की रचनाओं में हुआ है।
  • सामाजिक समस्याओं के प्रति कलम के सिपाही बनकर प्रेमचंद ने लड़ाई की थी।
  • …...............................................................................................
ऐसा एक आशय लेकर बच्चों को इसकी ओर ले आने की प्रक्रिया चलाएँ तो भविष्य में भी यह उनके राहों पर प्रकाश डालेगा। 

മനോജ്മാഷ് ചെയ്ത പ്രവര്‍ത്തനങ്ങളുടെ മൊഡ്യൂള്‍ വിടെ കാണാം
   समारोह 2012  से.....
     ചില സഹായ സാമഗ്രികള്‍ 
    1. പ്രേംചന്ദ് ക്വിസ്സ് - ജയ്ദീപ് മാഷ് തയ്യാറാക്കിയത്
    2. പ്രേംചന്ദ് - രവിമാഷ് തയ്യാറാക്കിയ പ്രസന്റേഷന്‍ 
    3. പ്രേംചന്ദിന്റ കഥ - സോമശേഖരന്‍ മാഷ് തയ്യാറാക്കിയ പ്രസന്റേഷന്‍ 
    4. പ്രേംചന്ദിന്റ ജീവിതവും രചനകളും - അബ്ദുള്‍ റസാഖ് മാഷ് തയ്യാറാക്കിയത്
    5. പ്രേംചന്ദ് - വിക്കി പേജ്  (ഹിന്ദി) 
    6. ഈദ് ഗാഹ് - വീഡിയോ യൂ ട്യൂബ് ലിങ്ക് (ഈ ലിങ്ക് വഴി യൂ ട്യൂബിലെത്തിയാല്‍ പ്രേംചന്ദിന്റെ മറ്റ് കഥകളുടെ വീഡിയോകളും കാണാനാവും.DOWNLOAD HELPER ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യുന്ന വിധം ICT പേജില്‍ വിശദീകരിച്ചിട്ടുണ്ട് )
                  ഇവ കൂടി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആലോചിക്കൂ, ആസൂത്രണം ചെയ്യൂ. നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ഒരു റിപ്പോര്‍ട്ട് ചിത്രങ്ങള്‍ സഹിതം ഹിന്ദി ബ്ലോഗിനയച്ചു തരൂ. അതാകട്ടെ ഈ പോസ്റ്റിനുള്ള താങ്കളുടെ നന്ദി പ്രകടനം

    Thursday 25 July 2013

    एक सराहनीय प्रयास


    दसवीं कक्षा की पहली इकाई (बसेरा लौटा दो) - विशेषतः हाथी के साथी - के आधार पर कण्णूर ज़िले के सरकारी हायर सेकंडरी स्कूल कुञ्ञिमंगलम के हिंदी अध्यापक लक्ष्मणन जी ने जो विशेष प्रयास किया है वह बिलकुल सराहनीय है। वह आपके सामने हम सहर्ष प्रस्तुत कर रहे हैं। देखिए, इस्तेमाल कीजिए। अपनी प्रतिक्रिया जोड़ना न भूलें।

    Thursday 18 July 2013

    पहली इकाई - परीक्षा (ऐ.सी.टी)


    http://www.animatedgif.net/sitemessages/updated/lgupdated_e0.gifपहली इकाई - परीक्षा
    ( आइ.सी.टी के सहारे ) 
    Teacher And Student Presentation clipart ഡിജിറ്റല്‍ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുമ്പോല്‍ അതിന്റെ സ്വാധീനം ഭാഷാപഠന മേഖലയിലും പ്രതിഫലിക്കുന്നു എന്നതിന്റെ തെളിവാണ് നേരത്തേ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പരീക്ഷാ ഫയല്‍ (HTML file). മികച്ച പ്രതികരണമാണ് അതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കമന്റുകള്‍ കുറവായിരുന്നെങ്കിലും ഭാഷാസ്നേഹികളായ അധ്യാപക സുഹൃത്തുക്കളുടെ മികച്ച പ്രതികരണങ്ങള്‍ ഞങ്ങള്‍ വിലമതിക്കുന്നു. കാസര്‍ഗോഡു നിന്നു ഗണേശന്‍ മാസ്റ്റര്‍ ആ പരീക്ഷയിലുണ്ടായ വസ്തുതാപരമായ പിശകുകള്‍ കണ്ടെത്തി ആ ഫയലില്‍ വേണ്ട തിരുത്തലുകള്‍ വരുത്തി തിരിച്ചയച്ചു തരികപോലും ചെയ്തു. പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് ആലപ്പുഴയില്‍ നിന്നും ആശോകന്‍ മാസ്റ്ററും ഒരുല്‍പ്പന്നം തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.
           തീര്‍ച്ചയായും ഇത്തരം പിന്തുണകളാണ് വീണ്ടുമൊരു ഐ.സി.ടി പരീക്ഷ പത്താം തരം ഒന്നാം യൂനിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട്.....

    पहली इकाई के आधार पर तैयार की गई एक परीक्षा।
    परीक्षा करने की तरीका -
    • नीचे से फायल डौनलोड करें  और डेस्कडोप पर पेस्ट करें।
    • फायल पर डाबिल क्लिक करके उसे खुला सकता  है।
    • परीक्षा करें और आपका मत प्रकट करें।
    दसवीं कक्षा

      Downloads:

      नवीं कक्षा   http://www.animatedgif.net/new/new10_e0.gif


      Downloads:

      आठवीं कक्षा  http://www.animatedgif.net/new/new10_e0.gif


      Downloads:

      Sunday 14 July 2013

      संशोधन अथवा എഡിറ്റിംഗ്

           'अजनबी' का पत्र अच्छा निकला है। लगता है 'लेकिन उसे देखते ही मेरी दुविधा निश्चय में बदल गई' अच्छा लगेगा। कक्षा में संशोधन की प्रिक्रिया पर बल देकर ऐसी छोटी-छोटी कमियों को दूर करने की कोशिश हों। " 
           ഇത് വെറും ഒരു ആമുഖ വാചകമല്ല. ഹിന്ദി ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കുട്ടികളുടെ ഒരു ക്ലാസ്സ് റൂം ഉല്‍പ്പന്നത്തിന് ലഭിച്ച കമന്റുകളിലൊന്നാണ്. ക്ലാസ്സ് മുറികളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന എഡിറ്റിംഗ് എത്രത്തോളം പ്രധാന്യം അര്‍ഹിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ഹിന്ദി ബ്ലോഗില്‍ മലപ്പുറം ആനമങ്ങാട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീ മനോജ് മാഷ് നല്‍കിയ ഈ കമന്റ്. കമന്റ് വായിച്ചപ്പോള്‍ ഈ വിഷയം ഒരു പോസ്റ്റാക്കാന്‍ വൈകിക്കൂടാ എന്നൊരു തോന്നല്‍ മനസ്സിലുണ്ടായി. മനോജ് മാഷിനോടു തന്നെ ഈ പോസ്റ്റ് തയ്യാറാക്കിത്തരാമോ എന്ന് ചോദിച്ചപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നിട്ടു പോലും അദ്ദേഹം സന്തോഷത്തോടെ  ആ ജോലി ഏറ്റെടുക്കുകയും ചെയ്തു. ഇങ്ങനെയാണ് ഈ പോസ്റ്റ് പിറവിയെടുക്കുന്നത്.

         എഡിറ്റിങ്ങിന്റെ വിവിധ തലങ്ങളെക്കുറിച്ച് നേരത്തേ നമ്മള്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ പലപ്പോഴും പ്രവര്‍ത്തന ഘട്ടങ്ങളില്‍ ഫലപ്രദമായി പരീക്ഷിക്കാനോ പരിഗണിക്കാനോ തയ്യാറാവുന്നില്ല എന്ന് വേണം കരുതാന്‍. ഇനി നിര്‍ണ്ണായകമായ രണ്ടാം യൂനിറ്റിലേക്ക് കടക്കുമ്പോള്‍ അനായാസേന എഡിറ്റിംഗ് പൂര്‍ത്തിയാക്കാന്‍ മനോജ് മാഷുടെ  ലേഖനം നമുക്ക് വായിക്കാം.
      -->
      त्रुटियों का इलाज
      ( Error treatment )

             संशोधन (Editing) के नाम से हमारी स्रोत-पुस्तकों तथा पाठ्य- पुस्तकों में जो प्रक्रिया है, इसका सही रूप अंग्रेज़ी में Error treatment है। समान अर्थ में हिंदी में इसे कहना पड़ेगा- त्रुटियों का इलाज। असल में यह एक प्रकार का इलाज ही है। प्रचलित पाठ्यचर्या में इसका मुख्य स्थान है।



                 पुरानी प्रणाली में इसके लिए त्रुटियों को सीधा सुधारना, नकल करवाना, बारबार लिखने की सज़ा देना आदि तरीके प्रयुक्त थे। Direct Negative Evidence देने की ऐसी प्रक्रियएँ बिलकुल अवैज्ञानिक है, क्योंकि मानव कभी अपनी त्रुटियों के बारे में सुनना नहीं चाहता है। लेकिन, अपनी गलतियाँ खुद समझकर सुधारने का अवसर मिलने पर वह उससे लाभ उठाएगा भी। यह एक संस्कृति है। भाषाध्ययन में इस संस्कृति का मुख्य स्थान है। बच्चों में ऐसी संस्कृति का विकास करने में त्रुटियों के इलाज (Error treatment) का महत्वपूर्ण स्थान है, क्योंकि बच्चों को अपनी भाषाई गलतियाँ खुद समझकर खुद सुधारने का अवसर इससे मिलता है। ज्ञान निर्मितवादी उपगमन में इसे परोक्ष त्रुटि-सुधार (Indirect Negative Evidence) कह सकते हैं। इससे बच्चे सही भाषा का प्रयोग करने में सक्षम बनते हैं।

      इसके लिए -

      • प्रक्रिया के वैज्ञानिक ढंग पर अध्यापिका अवगत हो।
      • लेखन की प्रक्रियाओं (process) का पालन कक्षा में अवश्य करें।
      • संशोधन की प्रक्रिया चलाने के लिए किसी एक दल की उपज को ही, जनतांत्रिक ढंग से, चुन लें।

      साधारणतः माध्यमिक स्तर के बच्चों से पाँच प्रकार की त्रुटियाँ होती हैं-

      1. आशयपरक (thematic)/परिकल्पनापरक (conceptual)/अर्थ विषय (semantic)
      2. वाक्य रचनात्मक (syntactic)
      3. रूप परक (morphological)
      4. स्वनिमिक (phonological)/वर्तनी संबंधी (spelling)
      5. प्रोक्तिपरक (discourse level)

                साथ ही चिह्न परक त्रुटियाँ भी होने की संभावना है। कक्षा में इसी क्रम से त्रुटियों के इलाज की प्रक्रिया चलाएँ। एक की पूर्ती करने के बाद ही दूसरे की ओर बढ़ें।


                    अध्यापक बंधुओं की शिकायत है कि, प्रत्येक प्रोक्ति के निर्माण के साथ या प्रत्येक लेखन प्रक्रिया के साथ त्रुटियों के इलाज की प्रक्रिया चालाना मुश्किल है, क्योंकि समय पर्याप्त नहीं। क्या, प्रत्येक लेखन प्रक्रिया के साथ यह चलाना है? अगर नहीं तो, किनके के साथ हो सकता है? इसपर ज़रा सोचविचार ज़रूर करना है।


      • कक्षा के बच्चों की भाषाई दक्षता और क्षमता के स्तर के आधार पर अध्यापिका तय कर सकती है कि कहाँ-कहाँ संशोधन की ज़रूरत है।
      • सरल भाषा में तैयार करनेवाली कुछ प्रोक्तियों- जैसे, वार्तालाप- का संशोधन कुछ कक्षाओं में ज़रूरी नहीं होगी। लेकिल, इनके क्रमिक विकास का परिचय दिलाने के लिए शायद कुछ प्रक्रियाएँ चलानी पड़ेगी, वह भी उस संदर्भ में ज़रूरी है तो ही करें।
      • इकाई की प्रोक्तियों (लेखन कार्य) में भाषा प्रयोग, संरचना, रूपरेखा आदि में बच्चों को अधिक जानकारी की ज़रूरत जिसमें होती है, उसकी लेखन प्रक्रिया में संशोधन अवश्य होना है।

                   प्रत्येक इकाई में त्रुटियों के इलाज की प्रोक्ति, प्रसंग आदि चुन लेने में अध्यापिका के युक्ति-विचार (logical thinking) का महत्वपूर्ण स्थान है। मुख्य बात तो यह है कि त्रुटियों के इलाज (Error treatment) अथवा संशोधन (Editing) कक्षा में सफ़ल ढंक से चलने के लिए अध्यापिका इसपर पूर्ण रूप से अवगत होना है। इसकी वैज्ञानिकता, सोपान आदि पर जब तक कोई अधूरा या ना के बराबर का ज्ञान रखता है, तब तक वह इसकी सफ़लता पर शंकालू ही रहेगा।


      निर्देश :-

      त्रुटियों के इलाज (Error treatment) अथवा संशोधन (Editing) के संबंध में अधिक जानकारी के लिए पढ़ें-

      • 5से 8 तक की कक्षाओं की हिंदी स्रोत-पुस्तकें।
      • English Hand Books of Standards 1 to 8
      • Tuition to intuition – Dr. KN. Anandan. 
        --------------------------------------------------------------------------------------------------------------------
      तैयारी
      मनोज कुमार.पी
      सरकारी उच्च माध्यमिक स्कूल, आनमङ्ङाड़
      मलप्पुऱम जिला

      PDF ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

      Downloads:

      Thursday 11 July 2013

      इकाई १ पर कार्य पत्रिकाएँ


      സുഹൃത്തുക്കളേ,
      ഒന്നാം യൂനിറ്റിലെ നാല് പാഠഭാഗങ്ങളെ (नदी और साबुन , गौरा , हाथी के साथी , चिड़िया ) ആസ്പദമാക്കി തയ്യാറാക്കിയ പോസ്റ്റുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാകുമല്ലോ? മിക്ക സ്കൂളുകളിലും ഒന്നാം യൂനിറ്റ് പൂര്‍ത്തിയാകാറായിട്ടുണ്ടാകും. ( നിലവില്‍ ലഭ്യമായിട്ടുള്ള वार्षिक योजना പ്രകാരം പാഠഭാഗങ്ങള്‍ ജൂലായിലാണ് തീരേണ്ടത് ) നിരന്തര വിലയിരുത്തലിനൊപ്പം ഇനി യൂനിറ്റ് തല വിലയിരുത്തലിനുള്ള സമയമാണ്. 


         പത്താംതരം ഒന്നാം യൂനിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യശേഖരം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. നാല് വര്‍ക്ക് ഷീറ്റുകളുടെ രൂപത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ആദ്യ മൂന്ന് വര്‍ക്ക് ഷീറ്റുകളില്‍ യൂനിറ്റിലെ പാഠങ്ങളെ സൂക്ഷ്മമായി വിശകലനം നടത്താനാവശ്യമായ രീതിയില്‍ പരമാവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യാകരണത്തിന്റേതായി പ്രത്യേകം തയ്യാറാക്കിയ നാലാമത്തെ വര്‍ക്ക് ഷീറ്റില്‍ വിവിധ ഇനം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
      പാഠങ്ങളെപ്പറ്റി സൂക്ഷ്മമായ ധാരണ നേടുന്നതിനും ഈ പാഠങ്ങളില്‍നിന്ന് ഏതുതരം ചോദ്യങ്ങള്‍ വന്നാലും ഉത്തരമെഴുതാനുള്ള പ്രാപ്തിനേടുന്നതിനും ഇതിലൂടെ കാര്യക്ഷമായി കടന്നുപോകുന്ന ഒരു കുട്ടിക്ക് കഴിയുമെന്നതില്‍ ഞങ്ങള്‍ക്ക് സംശയമേയില്ല. കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താനും അളക്കാനുമുള്ള ഒരു ടൂളായി അധ്യാപകനും ഇതിനെ ഉപയോഗപ്പെടുത്താനാകും എന്നാണ് ഞങ്ങളുടെ വിശ്വാസം . 

        നമ്മുടെ ബ്ലോഗ് ടീം അംഗങ്ങളായ മലപ്പുറം താനൂര്‍ ദേവധാര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീ. ജയ്ദീപ് മാഷും കണ്ണുര്‍ കടന്നപ്പള്ളി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീ. രവിമാഷുമാണ് ഈ പോസ്റ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്നിച്ചത്. സ്കൂളിലെ UID രേഖപ്പെടുത്തലടക്കമുള്ള തിരക്കുകള്‍ക്കിടയിലും ഇതിനായി സമയം കണ്ടെത്തിയ ഇരുവര്‍ക്കുമുള്ള നന്ദി പറഞ്ഞറിയിക്കാനാവില്ല തന്നെ. ഈ വര്‍ക്ക് ഷീറ്റുകളുടെ ഉള്ളടക്കത്തെ സംബന്ധിച്ച് നിങ്ങളുടെ പ്രതികരണങ്ങള്‍ ( നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, കൂട്ടിച്ചേര്‍ക്കലുകള്‍, വിമര്‍ശനങ്ങള്‍, എല്ലാം) ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. മുന്നോട്ടുള്ള പ്രയാണത്തില്‍ അവ നമുക്ക് കരുത്തേകുമെന്നതിനാലും ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ക്ക് സഹായകരമാകുമെന്നതിനാലും കാര്യക്ഷമമായ പ്രതികരണങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ മടിക്കരുതേ!

      कार्य पत्रिका - १ (worksheet - 1) नदी और साबुन (कविता)                                   

      Downloads:

      कार्य पत्रिका - २  ( worksheet - 2 ) गौरा ( रेखाचित्र )                                        

      Downloads:

      कार्य पत्रिका - ३(worksheet - 3) हाथी के साथी (मिलानी)                                    

      Downloads:

      कार्य पत्रिका - ४ ( worksheet - 4 ) व्याकरण                                                  

      Downloads:

      നിരന്തര മൂല്യനിര്‍ണയം

      ഹിന്ദി അദ്ധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍

                 നിരന്തര മൂല്യനിര്‍ണയം: അദ്ധ്യാപകര്‍ക്കുള്ള രണ്ട് ദിവസത്തെ പരിശീലനം ജൂലൈ 15 മുതല്‍ 30 വരെ എന്ന വാര്‍ത്ത അദ്ധ്യാപകര്‍ ഏറെ പ്രതീക്ഷിക്കുന്നതാണ് എന്ന് കരുതുന്നു. ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി നിരന്തര മൂല്യനിര്‍ണയവുമായി അദ്ധ്യാപകര്‍ക്കുള്ള രണ്ട് ദിവസത്തെ പരിശീലനം നടത്താന്‍  തീരുമാനിക്കാനിടയായ സാഹചര്യം എന്തോ ആവട്ടേ!  കഴിഞ്ഞ ഒരു വര്‍ഷം മോണിറ്ററിംഗ് നടക്കാത്തതു കൊണ്ടാണ് എന്ന് കുറ്റപ്പെടുത്തിയാലും, പത്താം ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അദ്ധ്യാപകന്റെ മനസ്സില്‍ തീയാണ് പുകയുന്നത്. അവര്‍ക്കിതു വരെ നിരന്തര മൂല്യനിര്‍ണയത്തിനാവശ്യമായ സി.ഇ. വര്‍ക്കുകള്‍ തുടങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല. എന്തൊക്കെയോ മാറ്റം വരുന്നു എന്നല്ലാതെ, എന്താണ് ആ മാറ്റം എന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയാതെ സഹാദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും മുന്പില്‍ ചൂളുകയാണ്.  ഈ ഊരാക്കുടുക്കിന് പരിഹാരമാവാന്‍ പോകുന്നു എന്ന വാര്‍ത്തയാണ്. പരിശീലനം ജൂലൈ 15 മുതല്‍ 30 വരെ എന്ന വാര്‍ത്ത. പരിശീലനം ജൂലൈ 15,16,17,18, 22,23,24,25,29,30 തീയതികളില്‍ 5 ബാച്ചുകളിലായി നടത്താനാണ് ഉദ്ദേശം എന്നറിയുന്നു. കുട്ടികള്‍ക്ക് പഠനസമയം നഷ്ടപ്പെടാത്ത രീതിയില്‍ ക്രമീകരണം നടത്തുവാണ് ഉദ്ദേശിക്കുന്നത്. സി സി ഈ വിഷയത്തില്‍ ഹിന്ദി അദ്ധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹിന്ദി ബ്ലോഗ് ഉദ്ദേശിക്കുന്നു. ധാരാളം അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകാരപ്പെടാനിടയുള്ള ഈ ചര്‍ച്ചയിലേക്ക് സുമനസ്സുകളായ സന്ദര്‍ശകരെ ക്ഷണിക്കുന്നു.അദ്ധ്യാപകര്‍ ഹിന്ദി ടെക്സ്റ്റ് ബുക്ക്, ഹാന്റ് ബുക്ക്, സോഴ്സ് ബുക്ക് (Source book on Assessment 2011) എന്നിവ നിര്‍ബന്ധമായും കൊണ്ടു പോവണം. Hindi Source book on Assessment 2011ന്റെ ഏതാനും പേജുകള്‍ നോക്കൂ..

      Saturday 6 July 2013

      ऐ.सी.टी.के सहारे परीक्षा



      വിഷയാടിസ്ഥാനത്തലുളള വിദ്യാബ്ലോഗുകള്‍(edublogs) വലിയൊരു അനിവാര്യതയാണ്. പക്ഷെ അത് ഫലപ്രദമായി ഉപയോഗിക്കുന്നതിന് പലര്‍ക്കും കഴിയുന്നില്ല. ഉടന്‍ പ്രയോഗിച്ചുനോക്കാന്‍ കഴിയുന്നതിനു പരിഗണന നല്‍കിയാല്‍ അനുഭവത്തിന്റെ അടിസ്ഥാനത്തിലുളള പ്രതികരണങ്ങള്‍ ലഭിക്കും എന്ന വിശ്വാസത്തോടെയാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. 'ജീവശാസ്ത്രജാലകം' ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ബയോളജി പരീക്ഷയുടെ സോഴ്സ് കോഡില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. 'ജീവശാസ്ത്രജാലകം' ബ്ലോഗ് പ്രവര്‍ത്തകര്‍ക്ക് നന്ദി.
               
      गौराപാഠഭാഗത്തെ ആസ്പദമാക്കി സംഭവങ്ങളെ ക്രമപ്പടുത്തിയെഴുതാനുള്ള  ചോദ്യത്തിനുത്തരമെഴുതാന്‍ കുട്ടികളെ പ്രാപ്തരാക്കാനുതകുന്ന പ്രവര്‍ത്തനമാണ് സദാനന്ദപുരം ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ജി.സോമശേഖരന്‍ സാര്‍ ഐ.സി.ടി സഹായത്തോടെ തയ്യാറാക്കിയിരിക്കുന്നത്. താഴെയുള്ള ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന HTML ഫയല്‍ ഡസ്ക്ടോപ്പില്‍ സേവ് ചെയ്തിട്ട് ഡബിള്‍ ക്ലിക്ക് ചെയ്ത് തുറന്ന ശേഷം പ്രവര്‍ത്തനം ആരംഭിക്കാം. സ്കോര്‍ അറിയാനും ശരിയുത്തുരങ്ങള്‍ കാണാനും ഇതില്‍ സൗകര്യമുണ്ട്. എല്ലാത്തരം ചോദ്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്ന പരിമിതി ഈ ടൂളിനുണ്ട്, എങ്കിലും സംഭവങ്ങളെ ക്രമപ്പെടുത്തല്‍, പാരിഭാഷിക ശബ്ദങ്ങള്‍ തിരഞ്ഞെടുക്കല്‍, പ്രോക്തി-ലേഖകന്‍-പാഠം എന്നിവ യോജിപ്പിക്കല്‍, വ്യാകരണപ്രശ്നങ്ങള്‍ എന്നിവ ഇതിലുടെ കുട്ടികളിലേക്ക് (പ്രത്യേകിച്ചും പഠനത്തില്‍ പിന്നാക്കം നില്ക്കുന്നവരിലേക്ക്), അവര്‍ക്ക് താത്പര്യമുളവാക്കുന്ന രീതിയില്‍ അവതരിപ്പിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഓര്‍ക്കുക,ഇതൊരു പരീക്ഷണമാണ്. പരിമിതമായ അറിവുകളില്‍ നിന്നുകൊണ്ടുള്ള സാഹസം എന്നു വേണമെങ്കില്‍ പറയാം. ഇതിനേക്കാള്‍ മികച്ച രീതിയില്‍ സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ അറിയുന്നവരുണ്ടാകാം. ഞങ്ങള്‍ അവരെ കാത്തിരിക്കുന്നു. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സഹായങ്ങളും മുന്നോട്ട് വഴികാട്ടുമെന്നാണ് വിശ്വാസം.ഈ ഐ.സി.ടി ടൂളിനെ ക്ലാസ്സ് റൂമില്‍ പ്രയോഗിച്ചു നോക്കുവാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും മറക്കരുത്. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുമാണ്  ഹിന്ദി ബ്ലോഗിന് ഊര്‍ജ്ജം പകരുന്നത്.

      ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാം

      Tuesday 2 July 2013

      പത്തിലെ ഒന്നാം യൂനിറ്റിന്റെ വിശകലനം

      2013 ജൂലായ് 1 ന് രാത്രി 9.15 ന് ശ്രീ എന്‍.കെ.ഷനോജ് കുമാര്‍ (ഹിന്ദി സ്റ്റേറ്റ് റിസോഴ്സ് ടീം അംഗം) ആകാശവാണിയുടെ കേരളത്തിലെ എല്ലാ നിലയങ്ങളിലൂടെയുമായി നടത്തിയ പത്താംതരം ഹിന്ദി പാഠപുസ്തകത്തിലെ ഒന്നാം യൂനിറ്റിന്റെ വിശകലനം കേള്‍ക്കുവാന്‍ ഇടതുവശത്തെ  പ്ലയറില്‍ പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കമന്റ് ചെയ്യുക. നിങ്ങളുടെ താത്പര്യങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്.

      © hindiblogg-a community for hindi teachers
        

      TopBottom